ന്യൂഡല്‍ഹി. കോവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം നല്‍കി. നിലവില്‍ നടക്കുന്ന പരീക്ഷകളുള്‍പ്പടെ എല്ലാ പരീക്ഷകളും മാറ്റിവെക്കാനാണ് നിര്‍ദേശം. ഈ മാസം 31 വരെ മൂല്യനിര്‍ണ്ണയ ക്യാബുകളും നടത്താന്‍ പാടില്ലെന്ന് യു.ജി.സി വ്യക്തമാക്കി. കേരള, എം.ജി സര്‍വകലാശാലകള്‍ പരീക്ഷ മാറ്റിവെച്ചിരുന്നില്ല. ഇത് പ്രതിഷേധത്തിന് കാരണമായിരുന്നു. എല്ലാ മുന്‍കരുതലും എടുത്ത് പരീക്ഷകള്‍ നടത്താനാണ് തീരുമാനമെന്നാണ് നേരത്തെ സര്‍വകലാശാലകള്‍ അറിയിച്ചിരുന്നത്. എന്നാല്‍ യു.ജി.സിയുടെ ഈ തീരുമാനം വന്നതോടെ കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന പരീക്ഷകള്‍ പുനക്രമീകരിക്കേണ്ട സ്ഥിതി വരും. പുതുക്കിയ തീയതികള്‍ ഇനി പ്രഖ്യാപിക്കുകയും വേണം. പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും യു.ജി.സി വ്യക്തമാക്കിയിട്ടുണ്ട്. സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങി വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ പരിഹരിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് നേരത്തെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളും കോളേജുകളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.ജി.സി നടപടി.

You must be logged in to post a comment Login