എയര്‍ ഇന്ത്യ ഏപ്രില്‍ 30 വരെ ആറ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചു

0
478

ന്യൂഡല്‍ഹി: കോവിഡ്-19 ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ ആറ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി, ശ്രീലങ്ക, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് നിര്‍ത്തിവച്ചത്. കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഏപ്രില്‍ 30 വരെ ഈ രാജ്യങ്ങളിലേക്ക് സര്‍വ്വീസുകള്‍ നടത്തില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു