എറണാകുളം: ഇറ്റലിയില്‍ നിന്ന് രാത്രി കൊച്ചി വിമാനത്താവളത്തിലെത്തിയ 52 പേരില്‍ 10 പേര്‍ക്ക് കോവിഡ്-19 രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് -19 സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് കുട്ടികളും 2 ഗര്‍ഭിണികളും അടങ്ങുന്ന 35 പേര്‍ ആലുവ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഇവരുടെയും സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ച് അയച്ചിരിക്കുകയാണ് ഇറ്റലിയില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തുന്നതോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ആലുവ, മൂവാറ്റുപുഴ, കരുവേലിപ്പടി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

You must be logged in to post a comment Login