ഇറാന്‍ ആക്രമണത്തിന് മുതിർന്നാൽ ഇതുവരെയില്ലാത്ത തരം തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക എന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ബാഗ്ദാദിലെ യു.എസ്. എംബസിക്കു സമീപവും സൈനികതാവളങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ട് ചെയ്തു . ഇറാനിലെ ക്യോം ജാംകരന്‍ മോസ്കിലെ താഴിക്കക്കുടത്തില്‍ യുദ്ധസൂചന നല്‍കി ചുവപ്പു കൊടി ഉയര്‍ത്തുകയുണ്ടായി. കൊല്ലപ്പെട്ട സൈനികമേധാവി ഖാസിം സൊലൈമാനിയുടെ മൃതദേഹം ഇറാനിലെത്തിച്ചു.
പ്രസിഡന്‍റ് ട്രംപിന്‍റെ പ്രതികരണങ്ങള്‍ ഇറാനുമായുള്ള സംഘര്‍ഷസാധ്യത ഉയര്‍ത്തുന്നതാണ്. അമേരിക്കന്‍ പൗരന്‍മാരെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അടുത്തിടെ ശതകോടികള്‍ ചിലവിട്ട് അമേരിക്കന്‍ സൈന്യം വാങ്ങികൂട്ടിയ ആയുധങ്ങളുടെ മൂര്‍ച്ച ഇറാന്‍ അറിയുമെന്ന് പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കി. ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്കും യു.എസ്. വ്യോമതാവളത്തിനും നേരെയും കെനിയയിലെ സിംബ സൈനികതാവളത്തിന് നേരെയും ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഈ പ്രതികരണം.
അമേരിക്കയ്ക്ക് മരണം എന്ന മുദ്രാവാക്യം വിളികളുമായി ലക്ഷങ്ങളാണ് കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ വിലാപയാത്രയെ അനുഗമിച്ചത് . വിലാപ യാത്രയിലെ തിക്കിലും തിരക്കിലും പെട്ട് 35 ഓളം ആളുകൾ മരിക്കുകയുമുണ്ടായി. പരമോന്നത നേതാവ് അയത്തുള്ള ഖമയിനിയും പ്രസിഡന്‍റ് ഹസന്‍ റൂഹാനിയും സുലൈമാനിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സുലൈമാനിയുടെ ചോരയ്ക്ക് പകരം വീട്ടുമെന്ന് പ്രസിഡന്‍റ് റൂഹാനി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയതായാണ് റിപോർട്ടുകൾ.

You must be logged in to post a comment Login