ഇരുപത്തിയഞ്ചു വര്‍ഷമായി പണിതീരാതെ പാലം; അയ്മനത്ത് ദുരിതത്തിലായി ഒരു ഗ്രാമം

0
468

ഇരുപത്തിയഞ്ചു വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാനാവാതെ നോക്കുകുത്തിയായി ഒരു പാലം. കോട്ടയം ജില്ലയിലെ അയ്മനത്ത് തൊള്ളായിരം എന്ന സ്ഥലത്താണ് ഇങ്ങനെയൊരു പാലം. നാട്ടുകാരുടെ യാത്രാദുരിതത്തിന് ഒരു പരിഹാരം എന്നനിലയിലാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പക്ഷേ നാളുകളിത്രയായിട്ടും പൂര്‍ത്തിയാക്കാനായില്ല. മാറിമാറി വന്ന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തില്ല.