ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ ഇല്ല ! സ്വന്തം കുഞ്ഞിനെ തീ കൊളുത്താന്‍ അമ്മയുടെ ശ്രമം.

0
431

 

ഉന്നാവ് കേസ് പ്രതിഷേധത്തിനിടെ സ്വന്തം കുഞ്ഞിനെ തീ കൊളുത്തി കൊല്ലാന്‍ അമ്മയുടെ ശ്രമം. ഡല്‍ഹി സഫ്ദര്‍ജംങ് ആശുപത്രിക്ക് മുന്നിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൃത്യസമയത്ത് പൊലീസ് ഇടപെട്ട് കുഞ്ഞിനെ രക്ഷിച്ചു.

ഒരു സംഘം സ്ത്രീകളുടെ പ്രതിഷേധത്തിനിടയിലായിരുന്നു സംഭവം.  ” ഈ നാട്ടിൽ പെൺമക്കൾക്ക് യാതൊരു സുരക്ഷയുമില്ല, പെണ്‍കുഞ്ഞിനെ ഇനി വളർത്തിയിട്ട് കാര്യമില്ല ” എന്ന് പറ‍ഞ്ഞു കൊണ്ട്  ഒപ്പമുണ്ടായിരുന്ന തന്‍റെ പെൺകുഞ്ഞിന്റെ തലയില്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന കുപ്പിയില്‍ നിന്ന് പെട്രോൾ ഒഴിക്കുകയായിരുന്നു അമ്മ.

സഫ്ദർജങ് ആശുപത്രിയുടെ മുന്നില്‍ നടന്ന പ്രതിഷേധത്തിൽ ഉന്നാവ്‌ കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗത്തിന് പരാതി നൽകിയതിനെ തുടര്‍ന്ന് പ്രതികൾ തീ കൊളുത്തിയ യുവതി മരിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് റായ്‌ബറേലി കോടതിയിലേക്ക് പോകുന്ന വഴി ബലാത്സംഗക്കേസിലെ രണ്ട് പ്രതികൾ ഉൾപ്പെടെ അഞ്ച് പേര്‍ പെൺകുട്ടിയെ ആക്രമിച്ചത്. കുത്തി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കത്തിയെരിഞ്ഞ ശരീരവുമായി ഒരു കിലോമീറ്ററോളം പെൺകുട്ടി ഓടി എന്നാണ് ദൃസാക്ഷി മൊഴികള്‍ വെക്തമാക്കുന്നത്.

പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.