ഇന്ത്യന്‍ സൈനികന് കോവിഡ്-19 സ്ഥിരീകരിച്ചു. ലേയിലെ ഛുഹോത് ഗ്രാമത്തില്‍ നിന്നുള്ള സൈനികന് ബുധനാഴ്ചയാണ് കൊവിഡ്-19 സ്ഥിരീകരിച്ചത് ഇയാളുടെ പിതാവ് കഴിഞ്ഞ ദിവസം ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയി വന്നിരുന്നു. ഫെബ്രുവരി 20 ന് മടങ്ങിയെത്തിയ പിതാവിന് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലഡാക്ക് ഹാര്‍ട്ട് ഫൗണ്ടേഷനില്‍ ഫെബ്രുവരി 27 മുതല്‍ ക്വാറന്റൈനില്‍ ചികിത്സയിലാണ്. എന്നാല്‍ ക്വാറന്റൈനില്‍ ആകുന്നതിന് മുന്‍പ് ഇയാള്‍ സൈനികന്‍ ഉള്‍പ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഫെബ്രുവരി 25 മുതല്‍ അവധിയിലായിരുന്ന സൈനികന്‍ മാര്‍ച്ച് 2 നാണ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 7-ാം തീയതി ക്വാറന്റൈനിലാവുകയും 16-ാം തീയതി കോവിഡ്-19 സ്ഥിരീകരിക്കുകയുമായിരുന്നു. അദ്ദേഹത്തെ സോനം നുര്‍ബു മെമ്മോറിയല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡിലാക്കിയിരിക്കുകയാണ്. സൈനികനുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു രണ്ടു സൈനികരേയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണെന്ന് അറിയുന്നു.

You must be logged in to post a comment Login