തിങ്കളാഴ്ചയാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മയുടെ ഇഷ്ടവഴിപാടായ പൊങ്കാലയര്‍പ്പിച്ച് ദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ ആയിരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാല സമര്‍പ്പണത്തിന് ഇനി രണ്ട് ദിനം കൂടി മാത്രമാണ് അവശേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10.20 നാണ് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.10 ന് നിവേദ്യം നടക്കും. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും തിരുവനന്തപുരം കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
ക്ഷേത്രപരിസരങ്ങളും വഴിയോരങ്ങളിലും പൊങ്കാലയിടുന്നതിനായി ഭക്തര്‍ സ്ഥലം പിടിച്ചുകഴിഞ്ഞു. പൊങ്കാല മണ്‍കലങ്ങളും മറ്റു സാമഗ്രികളും വില്‍പ്പനയും തകൃതിയായി നടക്കുന്നു. ലക്ഷക്കണക്കിന് ഭക്തരാണ് പൊങ്കാലയ്ക്കായി ആറ്റുകാലിലേക്ക് എത്തുക ഇവരുടെ സുരക്ഷയ്ക്കായി 3500 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുക, ഹരിത ചട്ടം പാലിച്ചാണ് പൊങ്കാല നടത്തുന്നത്. ഇതിനായി റസിഡന്റ്‌സ് അസോസിയേഷനുകളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പാക്കും. ഭക്ഷണമോ വെള്ളമോ വിതരണം ചെയ്യാന്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്ക് പിഴ ഉള്‍പ്പടെയുള്ള കര്‍ശന നടപടികളുണ്ടാകും. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍നിന്ന് നാളെ ഉച്ച മുതല്‍ ആറ്റുകാലിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. ജലഅതോറിറ്റി 1270 താല്‍ക്കാലിക കുടിവെള്ള ടാപ്പുകളും സ്ഥാപിക്കുന്നുണ്ട്.

You must be logged in to post a comment Login