ചാവേറുകൾക്കൊപ്പം ഒരു കാലഘട്ടത്തിന്റെ തന്നെ ചരിത്രം പറയുന്ന, മമ്മൂട്ടി ചിത്രമായ മാമാങ്കം ഇന്ന് തിയറ്ററുകളിലെത്തി . നാല് ഭാഷകളിലായി നാൽപത്തിയഞ്ച് രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്
ഫാൻസ് ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തിനെങ്ങും മികച്ച റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തു വരുന്നത്. അവതരണത്തിലും അഭിനയത്തിലും വളരെ മികച്ചു നില്‍ക്കുന്ന ഒരു ചിത്രമാണ് മാമാങ്കം എന്നാണു സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ .
അതിബഹുലമായ ഒരു സംഘട്ടന രംഗത്തോടു കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. മാമാങ്കം നടത്തിപ്പ് സാമൂതിരി ഏറ്റെടുക്കുന്നതിൽ എതിർപ്പുണ്ടോയെന്ന് ചോദിക്കുമ്പോൾ നടത്തിപ്പുകാരനെ അമ്പെയ്തു വീഴ്ത്തിയാണ് മമ്മൂട്ടിയുടെ കഥാപാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാൽപത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത് . മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരം പ്രാച്ചി തെഹ്ലാൻ, ഉണ്ണി മുകുന്ദൻ, സിദ്ദീഖ്, മണികണ്ഠൻ, മണിക്കുട്ടൻ, മാസ്റ്റർ അച്ചുതൻ, സുദേവ്, നീരജ് മാധവൻ, കനീഹ, മേഘനാഥൻ , സുരേഷ് കൃഷ്ണ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലണി നിരന്നിരിക്കുന്നത് . എം.പദ്മകുമാറിന്റെ സംവിധാനത്തില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

You must be logged in to post a comment Login