ചെങ്ങന്നൂര്‍: ഒഴിഞ്ഞ പറമ്പില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ അഭിഭാഷകന്‍ തലയ്ക്ക് അടിയേറ്റ് മരണപ്പെട്ടു. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ്(66) അയല്‍വാസികളുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുത്തന്‍കാവിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു എബ്രഹാം വര്‍ഗീസ് സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ എബ്രഹാം വര്‍ഗ്ഗീസും സമീപവാസികളുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ തിരിച്ചുപോവുകയായിരുന്ന എബ്രഹാമിനെ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ തന്നെ എബ്രഹാമിനെ സ്‌കൂട്ടറില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും എത്തിച്ചിരുന്നു. എബ്രഹാമിന്റെ ഫോണില്‍ വിളിച്ച വീട്ടുകാരോട് അപകടമുണ്ടായതായും ആശുപത്രിയില്‍ അഡ്മിറ്റാണെന്നും പ്രതികള്‍ പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന്
ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

You must be logged in to post a comment Login