ദുബായ് : ചൈനക്കാരനായ റുയി ഗുവോയെക്കാണ് ദുബായില്‍ നഖീല്‍ മാളിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ കാര്‍ സമ്മാനമായി കിട്ടിയത്. ഇറ്റാലിയൻ കാർ നിർമാതാക്കളായ മസരാട്ടിയുടെ ക്വാട്രോപോർട്ടോ എന്ന മോഡൽ കാർ ആണ് ഗുവോയ്ക്കു സമ്മാനമായി കിട്ടിയത് . 15 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ഗുവോ കുടുംബത്തോടൊപ്പം ദുബായില്‍ തന്നെയാണ് താമസം.
മാളിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായുള്ള നറുക്കെടുപ്പിലാണ് ഗുവോയ്‍ക്ക് കാര്‍ കിട്ടിയത് . മാള്‍ മാനേജ്‍മെന്‍റാണ് ഗുവോയ്‍ക്ക് കാര്‍ സമ്മാനമായി നല്‍കിയ കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
റൂയി ഗുവോയുടെ വാക്കുകൾ
”അമ്മയ്‍ക്ക് മരുന്ന് വാങ്ങാനാണ് ഞാന്‍ പോയത്. മാളിലേക്ക് പോകണമെന്ന് വിചാരിച്ചതല്ല. പക്ഷേ അതിനടുത്ത് എത്തിയപ്പോള്‍ അവിടെ മെഡിക്കല്‍ ഷോപ്പുണ്ടല്ലോ. എങ്കില്‍ അവിടുന്ന് വാങ്ങാമെന്ന് കരുതി കയറിയതാണ്. കാര്‍ സമ്മാനമായി കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. ജീവിതത്തില്‍ ഞാന്‍ നേടിയിട്ടുള്ളതില്‍ ഏറ്റവും അവിശ്വസനീയമായ സമ്മാനമാണിത്.”
പാം ജുമൈറയിലെ പുതിയ മാളില്‍ ഷോപ്പിങ്ങിനെത്തുന്നവരില്‍ നിന്ന് നറുക്കെടുത്താണ് കാര്‍ സമ്മാനം നല്‍കാനുള്ളയാളെ തിരഞ്ഞെടുത്തത്. മാളിലെ ഏതെങ്കിലും കടയില്‍ കുറഞ്ഞത് 250 ദിര്‍ഹമെങ്കിലും ചിലവാക്കിയവരെയാണ് നറുക്കെടുപ്പിന് പരിഗണിച്ചത്. മാളിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് ആദ്യത്തെ കുറച്ച് ദിവസങ്ങളിലായിരുന്നു ഈ സമ്മാനപദ്ധതി ഉണ്ടായിരുന്നത്.

You must be logged in to post a comment Login