അമ്മയെ കാറിടിച്ചു, ഡ്രൈവറെ ശകാരിച്ച് നാല് വയസുള്ള ബാലൻ !

0
458

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ താരം ഈ കുഞ്ഞു ബാലനാണ് . ചൈനയിൽ നടന്ന ഒരു അപകടത്തിന്റെ വിഡിയോയിലൂടെയാണ് നാലു വയസ് പ്രായം വരുന്ന ബാലൻ താരമായത്. . ‌‌

തിരക്കുള്ള ഒരു റോഡിലെ സീബ്രലൈനിലൂടെ അമ്മയുടെ കൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നു കുട്ടി. പെട്ടെന്നെത്തിയ ഒരു കാർ അമ്മയെയും കുട്ടിയേയും ഇടിച്ചിട്ടുകയായിരുന്നു. നിലത്തു വീണ അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ച ബാലന്റെ പിന്നീടുള്ള പ്രവർത്തിയാണ് ഏവരുടേയും മനം കവർന്നത്. തന്റെ അമ്മയ്ക്ക് കുഴപ്പങ്ങളൊന്നുമില്ല എന്നു കണ്ടതോടെ തങ്ങളെ ഇടിച്ചിട്ട കാറിനെ ചവിട്ടുകയും ഡ്രൈവറെ ശകാരിക്കുകയും ചെയ്യുന്ന കുട്ടിയുടെ ദൃശ്യം വീഡിയോയിൽ വ്യക്തമാണ് . ‌‌തന്റെ അമ്മയെ ഇടിച്ച വാഹനത്തോട് അവന് അറിയാവുന്ന രീതിയിലൊക്കെ കുട്ടി ദേഷ്യം പ്രകടമാക്കി. കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി കുട്ടിയെ ആശ്വസിപ്പിക്കുകയും അതേ കാറിൽ തന്നെ അവരെ കയറ്റി കൊണ്ടുപോവുകയും ചെയ്തു. അപകടത്തിൽ ഇവരുവർക്കും കാര്യമായ പരുക്കുകളില്ല.