അനാട്ടമി ക്ലാസിൽ ബോഡി സ്യൂട്ട് പരീക്ഷണം ;ടീച്ചറുടെ ലുക്ക് കണ്ട് ‘പാഠം പഠിച്ച്’ കുട്ടികൾ.
അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് . ഭാവനയിൽ നിന്ന് കഥ മെനഞ്ഞും ഉദാഹരണങ്ങൾ പറഞ്ഞുമൊക്കെയാണ് പണ്ടൊക്കെ കുട്ടികളെ അധ്യാപകർ പാഠം പഠിപ്പിക്കുന്നത്. പഴയ പള്ളിക്കൂടങ്ങൾ സ്മാർട് ക്ലാസുകളായി മാറിയപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി. എല്ലാം നേരിൽ കണ്ട് ബോധ്യപ്പെട്ടാണ് കുട്ടികളുടെ ഇപ്പോഴത്തെ പഠനം. എന്നാല്‍ സ്പെയ്നിലുള്ള സ്കൂളില്‍ സ്മാർട്ട് ക്ലാസുകളേക്കാള്‍ സ്മാർട്ടായി ഒരു അധ്യാപിക കുട്ടികളെ പഠിപ്പിക്കുന്നു.
Muy orgulloso de este volcán de ideas que tengo la suerte de tener como mujer😊😊
Hoy ha explicado el cuerpo humano a sus alumnos de una manera muy original👍🏻
Y los niños flipando🤣🤣
Grande Verónica!!!👏🏻👏🏻😍😍 pic.twitter.com/hAwqyuujzs— Michael (@mikemoratinos) December 16, 2019
സിലബസ് പ്രകാരം ശരീരത്തിലെ ആന്തരിക അവയവങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ വെറോണിക്ക ഡൂക്കെ എന്ന അധ്യാപിക അവയവങ്ങളുടെ ചിത്രം പ്രിന്റ് ചെയ്ത് ബോഡി സ്യൂട്ട് ധരിച്ചാണ് ക്ലാസില്‍ എത്തിയത്.
പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യ ശാസ്ത്രം , ശാസ്ത്രം, ഇംഗ്ലീഷ്,ആര്‍ട്ട്, സ്പാനിഷ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള അധ്യപികയാണ് വെറോണിക്ക ഡൂക്കെ. 43 കാരിയായ ഇവര്‍ ഇന്റര്‍നെറ്റില്‍ നിന്നാണ് ഈ വസ്ത്രം വാങ്ങിയത് . സ്യൂട്ട് ഉപയോഗിച്ച് കുട്ടികളുടെ ബയോളജി പഠനം രസകരമാക്കാം എന്ന ആശയത്തിന്റെ പുറത്താണ് വെറോണിക്ക ഡൂക്കെ ഇങ്ങനെ ഒരു ശ്രമം നടത്തിയത്.
വെറോണിക്കയുടെ കൂടെ സ്കൂളില്‍ എത്തിയ ഭര്‍ത്താവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അദ്ദേഹം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രങ്ങള്‍ കണ്ടു നിരവധി ആളുകള്‍ വെറോണിക്കയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു .

You must be logged in to post a comment Login