അധ്യാപകരുടെ അശ്രദ്ധ , എൽപി സ്‌കൂൾ വിദ്യാർഥിനിയെ ക്ലാസില്‍ പൂട്ടിയിട്ടു !

0
449

ഒറ്റപ്പാലം പത്തംകുളം എൽപി സ്കൂളിൽ വിദ്യാർഥിനിയെ ക്ലാസില്‍ പൂട്ടിയിട്ടു. ഉറങ്ങിപ്പോയ വിദ്യാര്‍ഥിനിയെ ശ്രദ്ധിക്കാതെ അധികൃതര്‍ സ്കൂള്‍ പൂട്ടി പോകുകയായിരുന്നു . വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന്
രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ക്ലാസ്സ് മുറിയിൽ കണ്ടെത്തിയത്.
സ്‌കൂൾ അധികൃതർ മാപ്പ് പറഞ്ഞതിനെ തുടർന്ന് സംഭവത്തിൽ പരാതിയൊന്നും ഇല്ലെന്നു കുട്ടിയുടെ രക്ഷിതാക്കൾ വ്യക്തമാക്കി.