അക്കൌണ്ട് കാലിയായെക്കാം ! സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ പൊതു ചാര്‍ജിംഗ് പോയിന്‍റുകള്‍ ഉപയോഗിക്കരുതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ സ്‌റ്റേഷനുകള്‍ , ബസ് സ്റ്റേഷനുകള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചാര്‍ജിങ്ങ് പോയന്റുകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ്സ്‌വേര്‍ഡുകളും മോഷ്ടിക്കപ്പെട്ടേക്കാം.
മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ്. വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ മാല്‍വെയറുകള്‍ ഉപയോഗിക്കുന്നു എന്നാണു മുന്നറിയിപ്പ്.
ചാര്‍ജിങ് പോര്‍ട്ടുകളിലൂടെ മാല്‍വെയറുകള്‍ ഫോണിലേക്ക് നിക്ഷേപിക്കുകയോ ഡാറ്റ ചോര്‍ത്തുകയോ ആണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്
— State Bank of India (@TheOfficialSBI) December 7, 2019

You must be logged in to post a comment Login